onam
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ പച്ചക്കറി വിത്ത് വിതരണം വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ് ഉദ്ഘാടനം ചെയ്യുന്നു.

പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സി.കെ. മുംതാസ് ഉദ്ഘാടനം നിർവഹിച്ചു. വനിതാവേദി കൺവീനർ സുജ സജീവൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ മേഴ്‌സി ജോസ്, സന്ധ്യ സുരേന്ദ്രൻ, രത്‌നമ്മ ഗോപാലൻ, വായനശാല സെക്രട്ടറി മഹേഷ് കെ.എം., താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് തുടങ്ങിയവർ പങ്കെടുത്തു.