പനങ്ങാട്:പനങ്ങാട് സഹകരണബാങ്ക് വക ഷോപ്പിംഗ് കോംപ്ളക്സിന് കുമ്പളം പഞ്ചായത്ത്മുൻപ്രസിഡന്റും,സഹകരണബാങ്ക് മുൻപ്രസിഡന്റുമായിരുന്ന പരേതനായ എ.ജെ.ജോസഫിന്റെപേരിട്ടു.ഇന്നലെ എ.ജെ.ജോസഫിന്റെ ഒന്നാം ചരമവാർഷികത്തിലായിരുന്നു ചടങ്ങ്.പനങ്ങാട് ഗുരുമണ്ഡപം ജംഗ്ഷന് സമീപം ഷോപ്പിംഗ് കോംപ്ളക്സിനോട് ചേർന്നു നടന്ന ചടങ്ങിൽനാമകരണസമ്മേളനം ഹൈബിഈഡൻ എ.പി.ഉദ്ഘാടനം ചെയ്തു.മുൻമന്ത്രി കെ.ബാബു അനുസ്മരണപ്രഭാഷണം നടത്തി.കൊച്ചികോർപ്പറേഷൻഡെപ്യൂട്ടിമേയർ ടി.ജെ.വിനോദ് ബാങ്കിന്റെഎ.ടി.എം.കാർഡ് വിതരണംചെയ്തു.പളളുരുത്തിബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരൻ,കുമ്പളം പഞ്ചായത്ത്പ്രസിഡന്റ് ഇൻ-ചാർജ്ജ് മിനിപ്രകാശൻ,ജി.സുധാംബിക,പോളച്ചൻമണിയംകോട്,കെ.ജി.വിജയൻ,സഹകരണബാങ്ക് വൈസ് പ്രസിഡന്റ്എ.പി.കുമാരൻ,ഡയറക്ടർബോർഡ്മെമ്പർ ഷീജപ്രസാദ്,സെക്രട്ടറി പി.ആർ.ആശ തുടങ്ങിയവർപ്രസംഗിച്ചു.ബാങ്ക്പ്രസിഡന്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ എം.ഡി.ബോസ് സ്വാഗതവും ജോസ് വർക്കി നന്ദിയും പറഞ്ഞു.