കൊച്ചി : സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (പിറവം വള്ളംകളി ) ആഗസ്റ്റ് 31 ന് നടക്കും. 10 പ്രാദേശിക കമ്മറ്റികൾക്ക് രൂപം നൽകി. ഭൂരിപക്ഷം കമ്മറ്റികളുടെയും ചെയർമാൻ സ്ഥാനത്ത് പിറവം നഗരസഭാംഗങ്ങളാണ്.

മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി: സോജൻ ജോർജ് (ചെയർമാൻ), നിജാസ് ജുവൽ (കൺവീനർ, ജില്ലാ ഇൻഫമേഷൻ ഓഫീസർ), അൽസാ അനൂപ് (വൈസ് ചെയർമാൻ). റേസ് കമ്മിറ്റി: ജിൽസ് പെരിയപ്പുറം (ചെയർമാൻ), ലീനസ് (കൺവീനർ, മേജർ ഇറിഗേഷൻ അസി. എൻജിനിയർ), കെ.ആർ. പ്രദീപ്കുമാർ (വൈസ് ചെയർമാൻ). ഫുഡ് കമ്മിറ്റി: പ്രൊഫ. ടി.കെ തോമസ്. (ചെയർമാൻ), പോൾ (കൺവീനർ), റീജ ഷാജു (വൈസ് ചെയർമാൻ). ട്രാൻസ്‌പോർട്ട് കമ്മിറ്റി : ഉണ്ണി വല്ലയിൽ (ചെയർമാൻ), ഷിജി ഗോപകുമാർ (വൈസ് ചെയർമാൻ ), സിന്ധു ജെയിംസ് (കൺവീനർ). ഫിനാൻസ് കമ്മിറ്റി: അന്നമ്മ ഡോമി (ചെയർമാൻ), ഹരി (കൺവീനർ, പിറവം വില്ലേജ് ഓഫീസർ), മെബിൻ ബേബി (വൈസ് ചെയർമാൻ). റിസപ്ഷൻ കമ്മിറ്റി: ബെന്നി വി. വർഗീസ് (ചെയർമാൻ), ജയൻ (കൺവീനർ, പിറവം സർക്കിൾ ഇൻസ്‌പെക്ടർ ), വത്സല വർഗീസ് (വൈസ് ചെയർമാൻ). ഹെൽത്ത് കമ്മിറ്റി: അരുൺ കല്ലറക്കൻ (ചെയർമാൻ), ഡോ. സുനിൽ ഇളങ്കത്ത് (കൺവീനർ, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ), നീതു ഡിജോ, ഷൈബി രാജു (വൈസ് ചെയർമാൻമാർ). ലോ ആൻഡ് ഓർഡർ കമ്മിറ്റി: എസ്. കാർത്തിക് (ചെയർമാൻ, റൂറൽ എസ്. പി ആലുവ), പി.എ. അനിൽകുമാർ (കൺവീനർ, ഡി വൈ.എസ്.പി , മൂവാറ്റുപുഴ ), സിനി സൈമൺ (വൈസ് ചെയർമാൻ). രജിസ്‌ട്രേഷൻ കമ്മിറ്റി:

തമ്പി പുതുവക്കുന്നേൽ (ചെയർമാൻ), സോണി ദേവസി (കൺവീനർ,മൈനർ ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ), ജിൻസി രാജു (വൈസ് ചെയർമാൻ). സ്‌പോർട്‌സ് കമ്മിറ്റി: അജേഷ് മനോഹർ (ചെയർമാൻ), ബിബിൻ ജോസ് (വൈസ് ചെയർമാൻ ), മുകേഷ് തങ്കപ്പൻ (കൺവീനർ).