മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ സോൺ 2 സോണൽ ഡയറക്ടറായി കെ.ഐ. പൗലോസ് (വാളകം സെൻട്രൽ ക്ലബ്) ചുമതലയേറ്റു. കോലഞ്ചേരിയിൽ നടന്ന വാർഷിക സമ്മേളനം മുൻ ദേശീയ പ്രസിഡന്റ് ജിതിൻ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എൻ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജോയി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ പ്രസിഡന്റ് പി. വിജയകുമാർ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സി.എം. കെയ്‌സ്, വി.ടി. പൈലി, വി.ഐ. ചെറിയാൻ, ഡോ. ജേക്കബ് പൗലോസ്, പി.കെ. ബാലൻകർത്ത, ഐ.സി. രാജു തുടങ്ങിയവർ സംസാരിച്ചു. കാൻസർ പ്രതിരോധത്തിനും കാൻസർ രോഗികളെയും കിടപ്പു രോഗികളെയും സഹായിക്കുന്നതിനുമുള്ള പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ഐ. പൗലോസ് (ലഫ്. റീജിയണൽ ഡയറക്ടർ), വി.ടി. പൈലി (സെക്രട്ടറി), പി.പി. ജോളി (ട്രഷറർ), ടെൻസിങ് ജോർജ്ജ് (എഡിറ്റർ), ജോളി ജോൺ മെനറ്റസ് ലീഡർ), തേജസ് ജോജോ (യൂത്ത് ലീഡർ) എന്നിവരാണ് ഭാരവാഹികൾ.