കൊച്ചി : രാവുകളും പകലുകളും രാമായണ മുഖരിതമാകുന്ന പുണ്യമാസം വരവായി

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പിതൃക്കളെ സ്മരിക്കാനും ജില്ലയിലെ ദാശരഥീ ക്ഷേത്രങ്ങൾ നാലമ്പല ദർശനത്തിനായി ഒരുങ്ങി. തീർത്ഥാടനം 17-ന്കർക്കടകപ്പുലരിയിൽ ആരംഭിക്കും. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയെ കോർത്തിണക്കിയാണ് ജില്ലയിൽ നാലമ്പല തീർത്ഥാടനം.

കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കു മുമ്പ് നാലിടത്തും ദർശനം നടത്തുന്നതാണ് പാരമ്പര്യ രീതി. എന്നാൽ, ഇപ്പോൾ വൈകീട്ടും ഭക്തർ നാലമ്പലം തൊഴാനെത്തുന്നുണ്ട്. നാലമ്പല ദർശനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ നാലമ്പല ദർശന സമിതി പ്രസിഡന്റ് പി.പി. സുരേഷ്‌ കുമാർ,അറിയിച്ചു.

ഉദ്ഘാടനം നാളെ

രാമായണ മാസാചരണത്തിന്റെയും നാലമ്പല തീർത്ഥാടനത്തിന്റെയും ഉദ്ഘാടനം ശ്രീരാമക്ഷേത്ര സന്നിധിയിൽ 16-ന് വെെകിട്ട് 5.30-ന് മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ നിർവഹിക്കും. . അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിക്കും. . ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി നാലമ്പല തീർത്ഥാടന സന്ദേശം നൽകും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ സുഷമ മാധവൻ, അഡ്വ. മിനി കുമാരി, സുജാത സുമോൻ, പിറവം നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ്, രാമമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം.പെെലി, പി.സതീഷ്, ശബരിമല കർമ്മസമിതി ഭാരവാഹി എ.എം സദാശിവൻ,മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയംഗം എൻ.കെനാരായണൻ നായർ പി.പി സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.

മാമ്മലശ്ശേരിയിൽ തുടങ്ങാം

നാലമ്പല ദർശനത്തിനെത്തുന്നവർ ആദ്യമെത്തുന്നത് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ്. ദാശരഥികളെ അവരുടെ മൂപ്പുമുറയനുസരിച്ചുതന്നെ ദർശനം നടത്തണമെന്നതിനാലാണിത്. രാമമംഗലത്തു നിന്നു നാലു കിലോമീറ്റർ തെക്ക് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ശ്രീരാമസ്വാമി ക്ഷേത്രം. പുലർച്ചെ നാലിന് നട തുറക്കും. മഴയും വെയിലുമേൽക്കാതെ വരി നിൽക്കാൻ ക്ഷേത്ര മതിൽക്കകം മുഴുവനുംപന്തലിട്ടിട്ടുണ്ട്. ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും ക്ഷേത്രത്തിൽ സൗജന്യമായി കഞ്ഞി നൽകും. പ്രാഥമികാവശ്യങ്ങൾക്കും സൗകര്യമുണ്ടാകും. ആവശ്യമെങ്കിൽ യാത്രാ സൗകര്യവും ലഭ്യമാക്കും. ഫോൺ 0485-2277520.

ഭരതസ്വാമി ക്ഷേത്രത്തിൽ

ദർശനപഥത്തിലെ രണ്ടാമത്തെ ക്ഷേത്രം പാമ്പാക്കുട പഞ്ചായത്തിലെ മേമ്മുറിയിലാണ്. മാമ്മലശ്ശേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുണ്ട് മേമ്മുറി ക്ഷേത്രത്തിലേക്ക്., ഊരാണ്മ ക്ഷേത്രമായ ഭരതസ്വാമി ക്ഷേത്രം പുനരുദ്ധാരണ പാതയിലാണ്. പുലർച്ചെ നാലരയ്ക്ക് നട തുറക്കും.

മുളക്കുളത്ത് ലക്ഷ്മണ സന്നിധിയിൽ

നാലമ്പല പഥത്തിലെ മൂന്നാമത്തെ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രമാണ്. തിരുമൂഴിക്കുളത്തെ അതേ ചൈതന്യമാണ് മുളക്കുളത്ത് കുടികൊള്ളുന്നത്. മഴയും വെയിലുമേൽക്കാതെ വരി നിൽക്കാൻ വിപുലമായ പന്തൽ സൗകര്യം ഇവിടെയുമുണ്ട്. . പുലർച്ചെ അഞ്ചിന് നട തുറക്കും. ഉച്ചയ്ക്ക് ഒരുമണി വരെ ദർശനത്തിന് സൗകര്യമുണ്ട്. വൈകീട്ട് അഞ്ചു മുതൽ രാത്രി എട്ടു വരെ ദർശനം നടത്താം. ക്ഷേത്രത്തിൽനിന്ന് കഞ്ഞി വിതരണം ചെയ്യും. പാൽപ്പായസം, അരവണ എന്നിവയാണ് പ്രധാന മാമ്മലശ്ശേരിയിൽ

ദർശനപഥത്തിലെ നാലാമത്തെ കേന്ദ്രമാണ് മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രം. ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് കഷ്ടി ഒരു കിലോമീറ്റർ കിഴക്ക് മാറിയാണ് ശത്രുഘ്‌നസ്വാമി ക്ഷേത്രം. രാവിലെ നാലരയ്ക്ക് നട തുറക്കും. ശ്രീരാമ സ്വാമി ക്ഷേത്രത്തിൽനിന്നു പോയ അവസാന ബാച്ചും മടങ്ങിയെത്തിയതിന് ശേഷമേ ഉച്ചയ്ക്ക് നട അടയ്ക്കൂ.