bank
മാറാടി സർവീസ് സഹകരണ ബാങ്കിന്റെ കശുമാവിൻ തൈ വിതരണം മാറാടി കൃഷി ഓഫീസർ എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മാറാടി സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. മാറാടി കൃഷി ഓഫീസർ എൽദോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ കെ.വൈ. മനോജ്‌, സെക്രട്ടറി പി.വി. വാസന്തി, ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.ടി. രാജേഷ്, ഷൈനി മുരളി, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.