അങ്കമാലി - അങ്കമാലി സിറ്റി ഗ്രൂപ്പ് സേവന പ്രവർത്തനത്തിന്റെ ഭാഗമായി വർഷം തോറും നൽകി വരുന്ന പഠനോപകരണ വിതരണം ഈ വർഷവും നൽകി. സിറ്റി ഗ്രൂപ്പ് ചെയർമാൻ എം.ഡി.ആന്റണി, മാനേജിംഗ് ഡയറക്ടർ സെബി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. 25 ഓളം സ്കൂളിലെ നിർദ്ദനരായ 250 കുട്ടികൾക്കാണ് പഠനോപകരണം നൽകിയത്.ബാഗ്, കുട, എന്നിവയാണ് കുട്ടികൾക്ക് നൽകിയത്.