-fisat
ഫിസാറ്റ് എൻജിനീയറിങ് കോളേജിൽ നടന്ന അദ്ധ്യാപകർക്കായുള്ള പഠന പരിശീലന പരിപാടി മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു .

അങ്കമാലി: ഫിസാറ്റ് സയൻസ് ടെക്‌നോളജി പാർക്ക് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കായി രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോർജ് ഐസക്, പ്രൊഫ.ടോം ആന്റോ,എൻ.എസ്.എസ്.സ്റ്റേറ്റ് ഓഫീസർ ഡോ. സാബുകുട്ടൻ,എൻ.എസ്.എസ്.ഇ.ടി.ഐ. ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ഐ.വി.സോമൻ,സ്പാർക് വിഭാഗം മേധാവി പ്രൊഫ.ജിബി വർഗീസ് എന്നിവർ പ്രസംഗിച്ചു.എൻ. എസ്.എസ്.സ്റ്റേറ്റ് ഓഫീസർ ഡോ.സാബുകുട്ടൻ,എൻ.എസ്.എസ്.ഇ.ടി.ഐ.ട്രെയിനിങ് കോ- ഓർഡിനേറ്റർ ഐ.വി.സോമൻ,എൻ.എസ്.എസ്.പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ജോയി വർഗീസ്, തീയേറ്റർ പരിശീലകൻ ഫാ.വർഗീസ് ജോർജ്,വർഗീസ് പോൾ,പ്രൊഫ.ജിബി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.