കരുമാല്ലൂർ: എസ്.എൻ.ഡി. പി 166 ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് യോഗം ശാഖാ മുൻ സെക്രട്ടറി ടി.ജി. പുഷ്പന്റെ വസതിയിൽ നടന്നു. മാനേജിംഗ് കമ്മിറ്റി അംഗം ടി.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് കമ്മിറ്റി അംഗം ടി.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.ആർ. മോഹനൻ, എ.ജി. സദാശിവൻ, കൺവീനർ എം.ജി.ഗിനീഷ്, എ.ടി. സുരാജ്, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, ടി.ജി. പുഷ്പൻ, കെ.ജി. രഞ്ജിത്, ശരണ്യ ശശി എന്നിവർ പ്രസംഗിച്ചു.