fort
ഫോർട്ടുകൊച്ചി ബീച്ച്

ഫോർട്ടുകൊച്ചി: സ്വപ്ന തീരത്ത് എത്തുന്ന നൂറ് കണക്കിന് വിദേശികൾക്ക് നിരാശ.തീരം കടലെടുത്തു. . ഫോർട്ടുകൊച്ചി സൗത്ത് ബീച്ച് മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള തീരമാണ് കടലെടുത്തത്.സൗത്ത് ബീച്ചിന് സമീപത്തെ പുലിമുട്ടിന് അടുത്തുള്ള കരയിലാണ് വർഷങ്ങളായി കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് ബൈക്ക് റേസ് നടത്തുന്നത്.ആ സ്ഥലംകടലെടുത്തതോടെ ബീച്ചിൽ കുളിക്കാൻ എത്തുന്ന നൂറ് കണക്കിനാളുകൾ നിരാശയിലാണ് . ശക്തമായ കടൽകയറ്റത്തെ തുടർന്ന് നടപ്പാതകളും ഇരിപ്പിടങ്ങളും തകർന്നു. ഞായറാഴ്ച ദിവസമായ ഇന്നലെ പതിനായിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകി എത്തിയത്.കടലിലെ ആർത്തലച്ച് വരുന്ന തിരമാലകൾ നടപ്പാതയിലേക്കാണ് എത്തുന്നത്. സ്ഥിരമായി ഇവിടെ മാലിന്യം നീക്കം ചെയ്യാൻ കൊച്ചി നഗരസഭ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. ഐസ് ക്രീം, കപ്പലണ്ടി വിൽപ്പനക്കാരാണ് പലപ്പോഴും ഇവിടെ വ്യത്തിയാക്കുന്നത്.വിൽപ്പന നടത്തുമ്പോൾ വാങ്ങുന്നവരോട് കടലാസും മറ്റും വേയ്സ്റ്റ് ബോക്സിൽ നിക്ഷേപിക്കണമെന്ന് കർശന നിർദ്ദേശം നൽകാറുണ്ട്. സന്ധ്യയായാൽബീച്ചിലെ പരസ്യ മദ്യപാനം കുടുംബമായി എത്തുന്നവർക്ക് വിനയായി.പല സ്ഥലത്തും വഴിവിളക്കുകൾ തെളിയാത്തതും അനുഗ്രഹമായി. മൺസൂൺ ടൂറിസം ആഘോഷിക്കാൻ എത്തുന്ന നിരവധി വിദേശികളും ഫോർട്ടുകൊച്ചിയുടെ ശോച്യാവസ്ഥ മൂലം ദുരിതത്തിലായി

തിരമാലകൾനടപ്പാതയും ഇരിപ്പിടങ്ങളും തകർത്തു

മാലിന്യം,നായ ശല്യം ,പാമ്പ് ശല്യം ഭീഷണി