കൊച്ചി: അന്തർജില്ലാ സബ് ജൂനിയർ ഫുട്ബാൾ മത്സരത്തിന് ഇന്ന് ഫോർട്ടുകൊച്ചി വെളി മൈതാനിയിൽ തുടക്കമാകും. വൈകിട്ട് 4.30ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 14 ജില്ലകളുടേയും ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും രണ്ട് വീതം മത്സരങ്ങൾ നടക്കും. 21 ന് വൈകിട്ടാണ് ഫൈനൽ.