നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ റിട്ടേണിംഗ് ഓഫീസറായിരുന്നു. ബോർഡ് മെമ്പർ പി.പി. സനകൻ, മേഖല കൺവീനർ വി.എ. ചന്ദ്രൻ, സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.ആർ. ദിനേശൻ (പ്രസിഡന്റ്), കെ.ഡി. സജീവൻ (സെക്രട്ടറി), ഡി.വേണു ( വൈസ് പ്രസിഡന്റ്), അമ്പാടി ചെങ്ങമനാട് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുതു.