samrakshana-bhithi
ഇരിങ്ങോൾകാവ് സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തീർത്ത പ്രതീകാത്മക സംരക്ഷണ ഭിത്തി

പെരുമ്പാവൂർ: ഇരിങ്ങോൾ കാവ് സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സരക്ഷണഭിത്തി തീർത്തു. നൂറൂകണക്കിന് നാട്ടുകാർ പങ്കാളികളായി. പെരുമ്പാവൂർ നഗരസഭാ അതിർത്തിയിൽ 60 ഏക്കർ സ്ഥലത്താണ് ഇരിങ്ങോൾ കാവ് സ്ഥിതിചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം.

നഗരസഭയും രായമംഗലം പഞ്ചായത്തും സംഗമിക്കുന്ന സ്ഥലത്താണ് ഇരിങ്ങോൾ വനമുള്ളത്. സമീപ പാടശേഖരത്തിലേക്ക് പോകാൻ രായമംഗലം പഞ്ചായത്ത് പാലം നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടി സ്വകാര്യ വക്തികളുടെ പാടശേഖരത്തിലേക്ക് വഴി ആവശ്യപ്പെട്ട് നഗരസഭക്ക് അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയിരുന്നു.
നാടിന്റെ ജീവശ്വാസമായ ഇരിങ്ങോൾ വനം വർഷങ്ങളായി ചില സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നതിനിടെയാണ് നഗരസഭയുടെ പരിശോധന നടന്നത്. ഇതോടെ നാട്ടുകാർ ഇരിങ്ങോൾ കാവ് സംരക്ഷണ സമിതിക്ക് രൂപം കൊടുത്ത് പോരാട്ടത്തിലാണ്.