നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം തെക്കെ അടുവാശ്ശേരി ശാഖയിൽ കുമാരി സംഘം രൂപീകരിച്ചു.
ശാഖ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ടി.എസ്. സിജുകുമാർ, ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റ് കൗൺസിലർ കെ.ജി. ജഗൽ കുമാർ, വനിത സംഘം സെകട്ടറി അംബിക ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അഞ്ജന രഘു ( പ്രസിഡന്റ്), കെ.ജെ. ശ്രേയസ്സി ( സെക്രട്ടറി ), ലക്ഷ്മി സന്തോഷ് (വൈസ് പ്രസിഡൻറ്) എന്നിവരെ തിരഞ്ഞെടുത്തു.