ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വയൽവാരം കുടുംബ യൂണിറ്റ് വാർഷികം നടന്നു. മേഖല കൺവീനർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷീബ സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി.ഡി. സലീലൻ, വൈസ് പ്രസിഡന്റ് ടി.കെ. അച്ചുതൻ, വനിത സംഘം മേഖല കൺവീനർ ജോയി സലിൽകുമാർ, സി.ഡി. ബാബു, സിനി ബാബു, സി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും സമ്മാനദാനവും നടന്നു.