കൊച്ചി: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് കഞ്ചാവുമായി കാസർകോട് ബിസ്‌മില്ല മൻസിലിൽ മിർഷാദ് (28), സേലത്ത് എൻജിനിയറിംഗ് വിദ്യാർത്ഥികളായ കായംകുളം കാർത്തികയിൽ അനന്ദു (19), തിരുവല്ല ഓതറ പാറയ്‌ക്കൽ ജിതിൻ (25) എന്നി​വരെയും അടിമാലി ചെക്കൽ വീട്ടിൽ അലിയാർ (45), ഗാന്ധിനഗർ ഉദയകോളനി സ്വദേശി താഹ (49) എന്നിവരെയും സെൻട്രൽ പൊലീസ് പിടികൂടി. മിർഷാദിൽ നിന്ന് അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തതായി​ പൊലീസ് പറഞ്ഞു. സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ, എസ്.ഐ. വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.