ncc
അനിൽ.കെ.നായർക്ക് എൻ.സി.സി ദേശീയ പുരസ്‌കാരം ദേശീയ മേധാവി ലെഫ്റ്റനന്റ് ജനറൽ രാജീവ്‌ ചോപ്ര സമ്മാനിക്കുന്നു

മൂവാറ്റുപുഴ: കേരള, ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിലെ മികച്ച എൻ.സി.സി ഓഫീസർക്കുള്ള എൻ.സി.സി ദേശീയ മേധാവിയുടെ പുരസ്‌കാരത്തിന് മൂവാറ്റുപുഴ 18 കേരള ബറ്റാലിയനു കീഴിലെ പാമ്പാക്കുട എം.ടി.എം ഹൈസ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ അനിൽ.കെ.നായർ അർഹനായി. തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിൽ വച്ച് ദേശീയ മേധാവി ലെഫ്റ്റനന്റ് ജനറൽ രാജീവ് ചോപ്രയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേരള, ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ ബി.ജി.ഗിൽഗാഞ്ചി അദ്ധ്യക്ഷത വഹിച്ചു.

സൈനിക അക്കാഡമി മാതൃകയിൽ സെറിമോണിയൽ പരേഡ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് പാമ്പാക്കുട എം.ടി.എം. സ്‌കൂൾ തല എൻ.സി.സി പരിശീലനത്തിനു പുറമേ പ്രളയ ദുരിതാശ്വാസ പ്രവർത്തനമുൾപ്പടെയുള്ള സമഗ്ര മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. എൻ.സി.സി ഓഫീസർമാരുടെ സംഘടനയായ കനോവയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതിഅംഗവുമാണ്.

അനിൽ.കെ.നായരെ എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി സുനിൽകുമാർ, 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കിരിത്.കെ.നായർ, ലെഫ്. കേണൽ എ.പി. രഞ്ജിത്ത് എന്നിവർ അനുമോദിച്ചു.