ആലുവ: വിദ്യാഭ്യാസത്തോടൊപ്പം സഹപാഠിക്ക് അന്തിയുറങ്ങുവാൻ മനോഹരമായ ഭവനം ഒരുക്കിയ വിദ്യാർത്ഥികളുടെ പ്രവർത്തനം സമൂഹത്തിനാകെ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എടത്തല അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥിനിക്ക് നിർമിച്ചുനൽകിയ കൃപാ ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു.കുഴിവേലിപ്പടിക്കു സമീപം കുർളാട് പരേതനായ അഷ്രഫിന്റെ മകൾ എസ്.എ.സാനിയക്കാണ് ഭവനം നിർമ്മിച്ചു നൽകിയത്. കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ്‌സേട്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽഗഫൂർ, എച്ച്.ഇ. ബാബു സേട്ട്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ മായദാസ്, ലളിതാ ഗോപിനാഥ്, പ്രിൻസിപ്പൽമാരായ ടി.എം. അമർ നിഷാദ്, പ്രൊഫ. അബ്ദുൽ കരീം, പി .വി. അമ്പിളി എന്നിവർ പ്രസംഗിച്ചു.