പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര കാട്ടികുന്നത്ത് നിഷീന ഹാഷിമിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.പി.എ, ആക്ട് ഓൺ എന്നീ സംഘടകളാണ് വീട് നിർമ്മിച്ചു നൽകിയത്. ആക്ട് ഓൺ ചെയർമാൻ ഡോ. മുജീബ് റഹ്മാൻ ഐ.പി.എ പ്രതിനിധി എ.എ. കെ. മുസ്തഫ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ടി. എ. നവാസ്, ടി.ഡി. ജോസഫ്ഷ സാബു സുവാസ് തുടങ്ങിയവർ പങ്കെടുത്തു.