കൊച്ചി : സ്ട്രക്ചറൽ എൻജിനീയറിംഗ് വിദഗ്ദൻ പ്രൊഫ. അളകസുന്ദരമൂർത്തിയുടെ നേതൃത്തിലുള്ള ചെന്നെെ എെ.എെ.ടിയിലെ വിദഗ്ദ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ടിൽ പാലാരിവട്ടം ഫ്ളെെഓവറിന്റെ മൂന്നിൽ രണ്ട് ഭാഗം പൊളിച്ച് നീക്കണമെന്ന് ശുപാർശയുള്ളതായി സൂചന. ഈ മാസം 25 ന് അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഫ്ളെെഓവർ ഗതാഗത യോഗ്യമാക്കാൻ ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടി വരും . പാലം പൊളിക്കുന്നത് അടക്കമുള്ളജോലികൾ സെപ്തംബറിലേ ആരംഭിക്കു. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെട്രോമാൻ ഇ.ശ്രീധരൻ , കോൺക്രീറ്റ് വിദഗ്ദ്ധൻ മഹേഷ് ടാണ്ടൻ, പ്രൊഫ. അളകസുന്ദര മൂർത്തി ,കാൺപൂർ എെ.എെ.ടിയിലെ പ്രൊഫ.ഭൂപേഷ് സിംഗ് അടക്കമുള്ള വിദഗ്ദരുമായും ഈമാസം അവസാനം തിരുവനന്തപുരത്ത് നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം ആകും. ഒമ്പത് മാസത്തെ നിരന്തര പഠനത്തിന് ശേഷമാണ് അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത് .പൂർണ്ണമായി മാറ്റി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ ഉപയോഗിക്കണം..പിയർ ക്യാപുകളിൽ അറുപത് ശതമാനം മാറ്റണം.
പാലത്തിനു ഘടനാപരമായി ഗുരുതരപിഴവുകൾ ഉളളതായി എെ.എെ.ടി സംഘം നിഗമനത്തിലെത്തി. തൂണുകളും തറയും ശക്തിപ്പെടുത്തണം . എന്നാൽ ഇവ പൊളിച്ചു നീക്കേണ്ടതില്ല..സ്പാനുകൾ മാറ്റിസ്ഥാപിക്കണം. ഗർഡറുകൾ
നേരത്തെ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയണമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീlധരൻ. പറഞ്ഞിരുന്നു. . തൂണുകൾക്കും പാലത്തിന്റെ അടിത്തറയ്ക്കും പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിൽ പാലം പൂർണമായും പൊളിച്ചുപണിയേണ്ട സാഹചര്യമില്ലെന്നായിരുന്നു ശ്രീധരന്റെയും വിലയിരുത്തൽ . .
10 മാസം പാലം അടച്ചിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു.
വാഹനങ്ങൾ കടത്തി വിടില്ല
പുനരുദ്ധാരണം നടത്താതെ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടില്ല. നടത്തിക്കൊണ്ടിരുന്ന എല്ലാ അറ്റകുറ്റപ്പണികളും നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നര വർഷമെങ്കിലും പുനരുദ്ധാരണത്തിനായി എടുക്കും.
അലക്സ് ജോസഫ് ജനറൽ മാനേജർ , ആർ.ബി.ഡി.സികെ.
ശ്രീധരന്റെ റിപ്പോർട്ടനുസരിച്ച് ചെലവ് 18.5 കോടി രൂപ
എെ.എെ.ടി സംഘത്തിന്റെ വിലയിരുത്തൽ 25 കോടി