co-op
ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക സെമിനാർ സെക്രട്ടറി എം.പി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക സെമിനാർ സെക്രട്ടറി എം.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റ് ഫെഡ് അഡ്വൈസർ കെ.പി. ഷംസുദ്ദീൻ വിള സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു.
കെ.ബി. മനോജ് കുമാർ, ടി ച്ച് കുഞ്ഞുമുഹമ്മദ്, പി.എ.രഘുനാഥ്, എം.കെ പ്രകാശൻ, ശാന്താമണി, ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ചെങ്ങമനാട് പഞ്ചായത്തിൽ നെല്ല്, പഴം, പച്ചക്കറി എന്നിവയുടെ ഉല്പാദനം വർദ്ധിപ്പിക്കുതിനായി എല്ലാ വാർഡുകളിലും കാർഷിക സ്വയം സഹായക സംഘങ്ങൾ രൂപികരിക്കും. ബാങ്കിൽ രജിസ്റ്റർ ചെയ്യുന്ന കാർഷിക ഗ്രൂപ്പുകൾക്ക് കൃഷിക്കായി വായ്പ, സാങ്കേതിക സഹായം, ഉൽപ്പന്നങ്ങൾക്കു് ന്യായവില എന്നിവ ബാങ്ക് ഉറപ്പാക്കും.
ചെങ്ങമനാട് പഞ്ചായത്തിനെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നെല്ല്, പഴം, പച്ചക്കറി എന്നിവയിൽ സ്വയം പര്യാപ്തമാക്കുക എന്നതാണ് ബാങ്ക് ലക്ഷ്യം വക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ പറഞ്ഞു.