നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച എട്ട് ലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് കസ്റ്റംസ് പിടികൂടി. ഇന്നലെ ദുബായിൽ നിന്നും എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികളിൽ നിന്നാണ് ഇവ പിടികൂടിയത്. നാല് ലക്ഷം രൂപയുടെ 128 ഗ്രാം സ്വർണവും, കോലാലംപുരിൽ നിന്നെത്തിയ യാത്രക്കാരിനിൽ നിന്ന് നാല് ലക്ഷം രൂപ വിലവരുന്ന 14 മൊബൈലും 20 ബാറ്ററിയും കസ്റ്റംസ് പിടികൂടി.