കൊച്ചി: എസ്.എൻ.ഡി.പി യോഗം 1484 ാം നമ്പർ പച്ചാളം ശാഖയുടെ കീഴിലുള്ള ഗുരുദേവ കാരുണ്യനിധിയുടെ ആറാമത് വാർഷിക സമ്മേളനംശാഖാ പ്രസിഡന്റ് അഡ്വ.വി.പി.സീമന്തിനി ഉദ്‌ഘാടനം ചെയ്‌തു. ചെയർമാൻ എ.ആർ.മണി അദ്ധ്യക്ഷത വഹിച്ചു.കുടുംബയോഗങ്ങൾക്കുള്ള പുരസ്‌ക്കാരങ്ങൾ ശാഖാ സെക്രട്ടറി ഡോ. എ.കെ.ബോസ് വിതരണം ചെയ്‌തു.കൺവീനർ എ.ഡി.ജയദീപ് വാർഷിക റിപ്പോർട്ടും, ഖജാൻജി കെ.എസ്. അഖിൽ കണക്കുകളും അവതരിപ്പിച്ചു. എം.എൻ.വിശ്വംഭരൻ, സരസമ്മ രാധാകൃഷ്‌ണൻ, കെ.എൻ.മോഹനൻ,പത്മിനി രമേശ് എന്നിവർ പ്രസംഗിച്ചു.