തോപ്പുംപടി:പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു.തോപ്പുംപടി രാമേശ്വരം കോളനിയിൽ താമസിക്കുന്ന രഘു എന്ന നാരായണമൂർത്തിയാണ് (36) അറസ്റ്റിലായത്. വർഷങ്ങളായി സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിക്കുന്നത്. പലതവണ പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് അടുത്ത വീട്ടിലെ വീട്ടമ്മയുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിപരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.എസ്.ഐ.എം.ഡി. അഭിലാഷിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.