അങ്കമാലി. പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ. അയൽക്കൂട്ട വായന പദ്ധതിക്ക് തുടക്കമായി..പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ മാസ്റ്റർ നിർവഹിച്ചു. സുരേന്ദൻ കിഴക്കേപ്പുറത്ത് കുടിയുടെ വസതിയിലാണ് ചടങ്ങിൽ സ്മിതപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീയിലെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് അയൽകൂട്ട വായനപദ്ധതി സംഘടിപ്പിച്ചത്. ലൈബ്രറി സെക്രട്ടറി മിഥുൻ ടി.എസ് അയൽക്കൂട്ട വായനയുടെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.വനിതാ വേദി എക്സിക്യൂട്ടീവ് അംഗം ഓമന വിജയൻ കഥ വായിച്ചു. പുഷ്പ അശോകൻ, ശാന്ത സുരേന്ദ്രൻ , ധന്യ ദിലീപ് എന്നിവർ സംസാരിച്ചു.