vennala
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡുകൾ സിനിമാതാരം ഗായത്രി വിതരണം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് സമീപം

കൊച്ചി: മികച്ച വിജയം നേടിയ 107 എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കുള്ള വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ കാഷ് അവാർഡുകളും, മെമന്റോയും സിനിമാ താരം ഗായത്രി വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, പി.കെ. മിറാജ്, എസ്.മോഹൻദാസ്, എം.എൻ.ലാജി,കെ.ജെ. സാജി എന്നിവർ സംസാരിച്ചു.