തൃക്കാക്കര : കാറിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച ഓൺലൈൻ ടാക്സി ഡ്രൈവർ .ഏലൂർ സ്വദേശി പളളിക്കര വീട്ടിൽ യൂസഫ്(51 ) പിടിയിലായി.കഴിഞ്ഞ 12 നായിരുന്നു സംഭവം.വാഴക്കാല കെന്നടിമുക്കിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി ഓൺലൈൻ ടാക്സി വിളിക്കുകയായിരുന്നു.കാറുമായി എത്തിയ പ്രതി പെൺകുട്ടി കാറിൽ കയറി അല്പദൂരം ചെന്നതോടെ പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു.ഭയന്നുവിറച്ച പെൺകുട്ടി റോഡിലെ ബ്ളോക്കിൽ കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട് തിരികെ ട്യൂഷൻ ക്ലാസ്സിലേക്ക് എത്തുകയും ടീച്ചറോട് വിവരം പറയുകയായിരുന്നു..തുടർന്ന് ടീച്ചർ പെൺകുട്ടിയെ മറ്റൊരു വാഹനത്തിൽ വീട്ടിൽ എത്തിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തൃക്കാക്കര എസിപി ആർ.വിശ്വനാഥിന്റെ നിർദേശാനുസരണം വാഹന നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.ഇയാൾക്കെതി​രെ പോക്സോ ചുമത്തി.തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ആർ.ഷാബു,എസ് .ഐ ജസ്റ്റിൻ, സി .പി .ഓ മാരായ സതീഷ്,മനോജ്,വനിതാ സി .പി .ഓ ജയശ്രീ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റീമാൻറ് ചെയ്തു