കൊച്ചി : ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം ഇടപ്പള്ളി മന്നം നഗറിൽ സ്ഥാപിച്ച സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ പൂർണകായ വെങ്കല പ്രതിമ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. തുടർന്ന് ദേവൻകുളങ്ങര എൻ.എസ്.എസ്.ഹാളിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് ടി.എസ്. മായ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ കെ.എ.വിജയകുമാർ, ശങ്കരരാജ, മന്നത്ത് പത്മനാഭന്റെ ചെറുമകൾ നിവേദിത തുടങ്ങിയവർ സംസാരിച്ചു.
പ്രതിമ നിർമ്മിച്ചത് ജയ്പൂരിലെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെ ശില്പകലാ അദ്ധ്യാപകൻ പ്രൊഫ. തോമസ് ജോൺ കോവൂരാണ്.