funbrella
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച കുട പെയിന്റിംഗ് മത്സരത്തിൽ നിന്ന്‌

കൊച്ചി: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇൻഫോപാർക്കിൽ സംഘടിപ്പിച്ച കുട പെയിന്റിംഗ് മത്സരത്തിൽ 70 സ്‌കൂളുകളിലെ 250 വിദ്യാർത്ഥികൾ പങ്കെടുത്തു. കേരളത്തിലെ മഴക്കാലമായിരുന്നു പ്രമേയം.

ഒന്നാം സമ്മാനമായ 25,000 രൂപ കാക്കനാട്ടെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്‌കൂളിലെ മേഘ്‌ന ആർ. റോബിൻസുംരണ്ടാം സമ്മാനമായ 15,000 രൂപ കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ലിക് സ്‌കൂളിലെ പത്മപ്രിയ നായരും മൂന്നാം സമ്മാനമായ 5,000 രൂപ പിറവം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ അഭിഷേക് ജോണും നേടി.

സിനിമ സംവിധായകൻ സജി സുരേന്ദ്രൻ, നടനും സംവിധായകനും സംരംഭകനുമായ സാജിദ് യാഹിയ, ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ ജനറൽ മാനേജർ ദിനേശ് റായ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സംഗീത സംവിധായകൻ ജോർജ് പീറ്റർ, ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ മിഡ്ടൗൺ പ്രസിഡന്റ് ഡോമിനിക് സാവിയോ, എക്‌സിക്യുട്ടിവ് ഇവന്റ്‌സ് എം.ഡി. രാജു കണ്ണമ്പുഴ, ഹോട്ടൽ ഫോർ പോയിന്റ്‌സ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ മൈക്കിൾ ലെസ്റ്റൂർജെൻ, ജോൺസ് അംബ്രല്ല എം.ഡി. ഷിയാസ് ബഷീർ, ക്രാഫ്‌റ്റ്സ് സ്റ്റേഷൻ മാനേജിംഗ് പാർട്ണർ മൻമോഹൻ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.