കാലടി: മാണിക്കമംഗലം, പുളിയേലിപ്പടി കേന്ദ്രീകരിച്ച് പുലരി റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. സമ്മേളനം സിനിമാതാരം സിനോജ് വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.കെ കമലാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.യോഗക്ഷേമ സഭ പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി.പി.ജോർജ് പുരസ്ക്കാര വിതരണം നടത്തി.ചടങ്ങിൽ സെക്രട്ടറി എം.ഒ. വർക്കി റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളായ എൻ.എൻ.സുബ്രഹ്മണ്യൻ ജോയ് സി ഡേവീസ് എന്നിവർ സംസാരിച്ചു.