ambulance
പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് പുതുതായി ആരംഭിച്ച ആംബുലൻസ് സർവീസ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു


വൈപ്പിൻ: ജനങ്ങൾക്ക് മിതമായ നിരക്കിൽ സർവീസ് നടത്തുന്നതിനായി പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് പുതുതായി ആരംഭിച്ച ആംബുലൻസ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ ഫ്ളാഗ്ഓഫ് ചെയ്തു.ചെറായി ദേവസ്വംനട ബാങ്ക് ശാഖാഅങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി എബ്രഹാം അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ആശാദേവി,അസി.സെക്രട്ടറി അജയകുമാർ എന്നിവർ പ്രസംഗിച്ചു. 24 മണിക്കൂറും സേവനം ലഭ്യമാകും. ഫോൺ 9667951007.