വൈപ്പിൻ: ഞാറക്കൽ-നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിന് വിജയിച്ചു. അനീഷ്‌കുമാർ കടുവങ്കശേരി, പി.ജി ജയകുമാർ, പി.എ. ജെയിംസ്, വി.എൻ ജോഷി, കെ.എ. ശശി, രാജമ്മ ചെല്ലപ്പൻ, ലീല ചന്ദ്രൻ, സുജ വിനോദ്കുമാർ, എൻ കെ ലാലു എന്നിവരാണ് വിജയിച്ചത്. മൂന്നുപേർക്ക് എതിരുണ്ടായിരുന്നില്ല. ആകെ പോൾചെയ്ത 1243 വോട്ടിൽ 850 വോട്ടുകൾ നേടിയാണ് എൽഡിഎഫ് വിജയം. 1988ൽ രൂപീകൃതമായ സംഘത്തിന്റെ ഭരണം തുടർച്ചയായി എൽഡിഎഫ് നിലനിർത്തുകയാണ്. വിജയികളെ ആനയിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.