s-sarma
ചെറായി സാമൂഹ്യക്ഷേമസംഘം 35-ാമത് വിദ്യാഭ്യാസ സമ്മേളനം എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.


വൈപ്പിൻ: ചെറായി സാമൂഹ്യ ക്ഷേമസംഘം, വി.എം. ധർമ്മരത്‌നം മാസ്റ്റർ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ 35-ാമത് വിദ്യാഭ്യാസ സമ്മേളനം എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.എസ്. ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയിക്കുള്ള കെ.ഐ. ബാലൻ പുരസ്‌കാരങ്ങൾ എം.എൽ.എ.യും മികച്ച പഠനം നടത്തിയ 53 വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമനും വിതരണം ചെയ്തു. എം.കെ. സീരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി നടേശൻ, വാസന്തി സലീവൻ, സംഘം സെക്രട്ടറി കെ.കെ. രത്‌നൻ, പി.ബി. സജീവൻ, ടി.ആർ. മുരളി എന്നിവർ പ്രസംഗിച്ചു.