ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ഏലൂർ മേഖല കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. കേരള ആക്ഷൻ ഫോഴ്സ് സംസ്ഥാന കോർഡിനേറ്റർ ജോബി തോമസ് ക്ളാസെടുത്തു. യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനിത്ത് മുപ്പത്തടം, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വിഷ്ണു പഴങ്ങനാട്, ശ്രീനി പന്തലാക്കൽ, സനൂഷ് സജുലാൽ, സി.ആർ. ബാബു, പി.എം. അനീഷ്, വത്സല രാജു, സ്മൃതി സക്കീർ, ലക്ഷ്മി മോഹൻ, എ.വി. രാജേഷ് എന്നിവർ സംസാരിച്ചു.