മൂവാറ്റുപുഴ : കേരളത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഡിസാസ്റ്റർ മാനേജുമെന്റിന് മാത്രമായി ഡെപ്യൂട്ടി കളക്ടറുടെ തസ്തിക അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞവർഷത്തെ പ്രളയത്തിനും അതേത്തുടർന്നുണ്ടായിട്ടുള്ള സർവനാശത്തിനും കാരണം യാതൊരു വ്യക്തതയും ആസൂത്രണവുമില്ലാത്ത ഡിസ്സാസ്റ്റർ മാനേജ്‌മെന്റ് ആണെന്ന് മനസിലാക്കുമ്പോൾ ഇതിന്റെ ഗൗരവം സർക്കാർ ഉൾക്കൊള്ളണം. ജില്ലയിൽ ഏതു സമയത്തും ഉണ്ടായേക്കാവുന്ന അപകടങ്ങളെ തരണം ചെയ്യുന്നതിനായി ഡിസ്സാസ്റ്റർ മാനേജ്‌മെന്റ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ചിഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും കത്തുനൽകി.