ആലുവ: അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവിനും പൊലീസ് ഭീകരതക്കും പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനും കാരുണ്യ പദ്ധതി നിർത്തലാക്കിയതിനും എതിരെ യു.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ആലുവ മണ്ഡലം ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, കൺവീനർ പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, അബ്ദുൽ സമദ്, ഡൊമിനിക് കാവുങ്ങൽ, ഷാജി തേക്കുംക്കാടൻ, ജി. വിജയൻ, ആനന്ദ് ജോർജ്, സാബു റാഫേൽ, ലിസ്സി എബ്രഹാം, ചന്ദ്രൻ, ലളിതാ ഗണേശൻ, ബാബു കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഓഫസിന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.എ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്സൺ സി. ഓമന, ജെറോം മൈക്കിൾ, ബാബു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.

ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം കൺവീനർ അസ്‌കർ മുട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുലൈമാൻ, മുഹമ്മദ് ഷെഫീക്ക്, രാജു കുംബ്‌ളാൻ, സി.പി. നാസർ, സി.പി. നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സന്തോഷ് എന്നിവർ നേതൃത്വം നൽകി.

കീഴ്മാട് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, കെ.കെ. അജിത്ത് കുമാർ, പി.എ. മുജീബ്, കെ.എച്ച്. ഷാജി എന്നിവർ സംസാരിച്ചു.

കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. എ.വി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, എ.സി. സുധാദേവി, നാസർ എടയാർ, രാജേഷ് മഠത്തിൽ, നൗഷാദ് എരമം എന്നിവർ സംസാരിച്ചു.