മുംബയ്: രാജ്യത്തെ പാസഞ്ചർ വാഹന വിപണി ഇക്കൊല്ലം ക്ഷീണത്തിൽ തന്നെ.17.54% കുറവാണുണ്ടായത്. അടുത്ത കാലത്തെങ്ങുന്ന വിപണിക്ക് ഇങ്ങിനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടില്ല.
വായ്പാ ലഭ്യതക്കുറവ്, പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ വരവ് എന്നിവയാണ് വിപണിയെ മന്ദഗതിയിലാക്കിയത്. ഇത് കാർ വ്യവസായത്തെ തന്നെ ആശങ്കപ്പെടുത്തുന്നു.
മലനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ് ആറിലേക്ക് മാറുന്നതിനായി 80,000 കോടി രൂപയാണ് വാഹന നിർമ്മാതാക്കൾ മുതൽ മുടക്കിയിട്ടുള്ളത്. വിപണി ഉഷാറായില്ലെങ്കിൽ പല കമ്പനികളും പ്രതിസന്ധിയിലാകും.
പാസഞ്ചർ വാഹനങ്ങൾ - 17.54%
ജൂൺ 2018 273,748
ജൂൺ 2019 225,732
കാറുകൾ - 24.07%
ജൂൺ 2018 183,885
ജൂൺ 2019 139,628
വാനുകൾ -18.70%
ജൂൺ 2018 16,220
ജൂൺ 2019 13,187
യൂട്ടിലിറ്റി വെഹിക്കിൾ -0.99%
ജൂൺ 2018 72,917
ജൂൺ 2019 73,643