കൊച്ചി: സർവ്വോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുര്യൻ ചരമ വാർഷിക ദിനാചരണം 16 ന് ഞാറയ്ക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് ഞാറയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് സൗജന്യ ഭക്ഷണംവിതരണംചെയ്യും. തുടർന്ന് കേരളത്തിലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള സർവ്വോദയം കുര്യൻ അവാർഡ് ജില്ലയിലെ പരിപാലന ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സേവ്യർ പോത്തം പളളിക്ക് മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ നൽകും. പതിനായിരത്തി ഒന്ന് രൂപയും പുരസ്‌കാരവും പ്രശസ്തി പത്രവുമാണ് അവാർഡ്. വിദ്യാഭ്യാസ പുരസ്‌ക്കാരം കേന്ദ്ര ബാല സാഹിത്യ അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം നിർവഹിക്കും. കാലാ പ്രതിഭകളെ അഡ്വ. മഞ്ജു കോമത്ത് ആദരിക്കും. തുടർന്ന് ചികിത്സ സഹായ വിതരണവും പഠനോപകരണ വിതരണവും നടക്കും. വാർത്ത സമ്മേളനത്തിൽ കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ മാമ്പിള്ളി, അവാർഡ് ജേതാവ് സേവ്യർ പോത്തം പളളി, വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.