അങ്കമാലി . കിടങ്ങൂർ എസ്. എൻ ഡി പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടി നാട്ടുവൈദ്യ സംഘടനയിലെ വൈദ്യന്മാരുടെ നേതൃത്വത്തിൽ ഒറ്റമൂലി ചികിത്സാ ക്യാമ്പ് നടത്തി. ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിസന്റ് പി.വി.ബൈജു അദ്ധ്യക്ഷത വഹിച്ചു.കെ ബാലൻ വൈദ്യർ, താലൂക് ലൈബ്രറി കൗൺസിൽ എക്സികൂട്ടീവ് കമ്മിറ്റി അംഗം കെ.കെ.സുരേഷ്,എസ്. എൻ. ഡി. പി.ശാഖാപ്രസിഡന്റ് സൈജു ഗോപാലൻ ,ലൈബ്രറി സെക്രട്ടറി എസ്. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.