തൃക്കാക്കര : സ്വന്തം വാർഡിൽ ഒഴിവുവന്ന ആശാവർക്കറെ കണ്ടെത്താൻ നടത്തിയഇന്റർവ്യൂവിൽ പങ്കെടുത്തകൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നിവേദനം നൽകി.സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ കൗൺസിലർക്ക് ആസ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന്
ചൂണ്ടിക്കാട്ടി ബിഡിജെഎസ് ജില്ല ജോയിൻറ് സെക്രട്ടറി ശ്രീകുമാർ തട്ടാരത്തിന്റെ നേതൃത്വത്തിൽ തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി തൃക്കാക്കര നഗരസഭ സൂപ്രണ്ട് സുമയ്യ ബീവിക്ക് നൽകിയനിവേദനത്തിൽ പറഞ്ഞു. . ബിഡിജെഎസ് ജില്ല ജോയിൻറ് സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് ,മണ്ഡലം ജനറൽ സെക്രട്ടറി സി സതീശൻ ,മണ്ഡലം ഭാരവാഹികളായ ബി ടി ഹരിദാസ് ,കെ സുബ്രഹ്മണ്യൻ എംപി ,ജിനീഷ് ,എൻ ടി അപ്പു ,പി വാസു തുടങ്ങിയവർ പങ്കെടുത്തു. .മാർക്ക് ഇടേണ്ട നഗരസഭ മുപ്പത്തിയാറാം വാർഡ് കൗൺസിലർ ഉദ്യോഗാർത്ഥിയായി എത്തുകയും ബോർഡ് അംഗമെന്ന നിലയിൽ സ്വന്തം മാർക്ക് പത്തിൽ പത്ത് ഇടുകയും ചെയ്തുവെന്നാണ് പരാതി.