അങ്കമാലി: സ്‌കൂൾ ട്രാൻസ്‌പോർട്ട് എംപ്ലോയിസ് അസോസിയേഷൻ കേരള എന്ന സംഘടനക്ക് രൂപം നൽകി.അങ്കമാലി മേഖല തലത്തിൽ തുറവൂർ വ്യാപര ഭവനിൽ നടന്ന യോഗം സാരഥി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വാഹന ഡ്രൈവർമാരും, വാഹനത്തിലെ മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് സംഘടനയിൽ ഉൾപ്പെടുക. സ്‌കൂൾ വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവ് സമാന സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ലഭ്യമാക്കുക, ടാക്‌സിനോടെപ്പം അടക്കുന്ന ക്ഷേമനിധി ആനുകൂല്യം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി വർഗീസ് കെ.എസ്(പ്രിസിഡന്റ്), ബിജു കെ ദേവസി(സെക്രട്ടറി), സാലു പോൾ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.