അമ്പാടിമല: കുരീക്കാട്-അമ്പാടിമല 1406-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുപാദപുരം ഗുരുദേവ സ്വയംവര പാർവതീ ക്ഷേത്രത്തിലെ കർക്കടക മാസാചരണം ഇന്ന് തുടങ്ങും. ഇതോടനുബന്ധിച്ച് രാമായണ പാരായണം, ഗണപതിഹവനം, ഭഗവതിസേവ എന്നിവയും നടക്കും. 31 ന് കർക്കടക വാവിന് രാവിലെ 5.30 മുതൽ ബലിതർപ്പണവും നടക്കും.