ഉദയംപേരൂർ: വനിതാസംഘം 473-ാം നമ്പർ ഉദയംപേരൂർ യൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുമാരിസംഘം പുനസംഘടനയും ജൂലൈ 21 ന് രാവിലെ 9.30ന് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും. ഗുരുസ്മരണയോടെ യോഗ നടപടികൾ ആരംഭിക്കും. വനിതാസംഘം കണയന്നൂർ യൂണിയൻ കൺവീനർ വിദ്യാ സുധീഷിന്റെ അദ്ധ്യക്ഷതയിൽ വാർഷിക പൊതുയോഗം ചേരും. ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുധീർകുമാർ ചോറ്റാനിക്കര, വനിതാസംഘം യൂണിയൻ കൗൺസിലർ ഗീത ദിനേശൻ, ശാഖാ വൈസ് പ്രസിഡന്റ് ജി.എസ്. അശോകൻ, ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, യൂണിയൻ കമ്മിറ്റിയംഗം പി.സി. ബിബിൻ, വാർഡ് മെമ്പർ ഗിരിജാ വരദൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സൂരജ് വല്ലൂർ എന്നിവർ സംസാരിക്കും. വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ പ്രഭാഷണം നടത്തും. സുമാ ജയൻ നന്ദി പറയും. തുടർന്ന് ഉച്ചഭക്ഷണം.