കൊച്ചി: കർക്കടക ദിനാചരണത്തിന്റെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിന്റെയും ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിന്റെയും കാരിക്കാമുറി റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ വച്ച് നാളെ (ബുധൻ) മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. ദിനാചരണം കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ കെ. ലാൽജി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു വിശിഷ്ടാതിഥിയായിരിക്കും. ജനനി വിജയജ്ഞാന തപസ്വിനി, ഫാ. റോബി കണ്ണൻചിറ, കെ.വി.പി. കൃഷ്ണകുമാർ, വി. ജോയ്, ഡോ. നാരായണപ്രസാദ്, സി.ഡി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
വാതരോഗങ്ങൾ, നടുവേദന, കഴുത്തുവേദന, നീർവീക്കം, ഉദര രോഗങ്ങൾ, പ്രമേഹം, പൈൽസ്, മൈഗ്രേൻ, രക്തസമ്മർദ്ദം, സ്ത്രീ രോഗങ്ങൾ, കൈകാൽ മരവിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് ശാന്തിഗിരിയിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ സൗജന്യമായി പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. സൗജന്യ നേത്ര പരിശോധന, പ്രമേഹ നിർണയം എന്നിവ നടത്തും. ശാന്തിഗിരിയുടെ നേതൃത്വത്തിൽ 1500 രൂപ വിലവരുന്ന അസ്തി ബലക്ഷയ ടെസ്റ്റ് സൗജന്യമായി ചെയ്യും. മറ്റു ലാബ് ടെസ്റ്റുകളായ കൊളസ്‌ട്രോൾ, ഇ.എസ്.ആർ, തൈറോയ്ഡ് തുടങ്ങിയവയ്ക്ക് 50ശതമാനം ഡിസ്‌കൗണ്ടും ആയുർവേദ സിദ്ധ മരുന്നുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഫോൺ: 9447133546.