ആലുവ: 'ഒരു കുട്ടിപോലും ഒറ്റപ്പെടാതിരിക്കട്ടെ, അവർക്കൊരു സുരക്ഷിത ബാല്യം ഒരുക്കുക' എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന എസ്.ഒ. എസ് കുട്ടികളുടെ ഗ്രാമം ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച ശിശുക്ഷേമ പ്രവർത്തനത്തിനുള്ള കേരള മാനേജ്മെന്റ് അസോസിയേഷന്റെ സി.എസ്.ആർ അവാർഡിന് അർഹരായി. എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജ് ഫണ്ട് ഡെവലപ്പ്മെന്റ് കമ്മ്യൂണിക്കേഷൻ റീജണൽ മാനേജർ ജഗദീഷ് കുമാർ ശിശു ക്ഷേമ വകുപ്പ് ഡയരക്ടർ ബീന ജോർജ്ജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.