ymca
വൈ.എം.സി.എ പൂവത്തുശ്ശേരിയിൽ ആരംഭിച്ച വൈ.എം.സി.എ. ഗ്രാമീണ കായിക വികസന കേന്ദ്രം റോജി എം. ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ ആരംഭിച്ച വൈ.എം.സി.എ ഗ്രാമീണ കായിക വികസന കേന്ദ്രം പൂവത്തുശ്ശേരി വൈ.എം.സി.എയിൽ റോജി.എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പൂവത്തുശ്ശേരി വൈ.എം.സി.എ. പ്രസിഡന്റ് പത്രോസ് വടക്കുംഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ശതോത്തര ജൂബിലി കമ്മറ്റി ചെയർമാനും മുൻ ദേശീയ അദ്ധ്യക്ഷനുമായ ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ. ജോർജ് പാലമറ്റം അനുഗ്രഹ പ്രഭാഷണവും, വിദ്ധ്യാജ്യോതി വിദ്യാഭ്യാസ പദ്ധതി മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് ഉദ്ഘാടനം ചെയ്തു. എം.എസ് എൽദോസ്, ബിജു ജോസഫ് മൈലാഞ്ചേരി, എസ്.ബി.സി വാര്യർ, വർഗീസ് കാച്ചപ്പിള്ളി, ഷാജു പൈനാടൻ, പി.ഒ ജോർജ്, മാത്യു ജോസഫ്, ജോൺ എം. ജോർജ്, സിജി സോളി, ഐ.സി. ജോണി, റോസ്‌മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.