തൃക്കാക്കര : തദ്ദേശ സ്ഥാപനങ്ങളുടെ വികസനങ്ങൾ തടസ്സപ്പെടുത്തുന്ന വിധം പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ മുമ്പിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃക്കാക്കര നഗരസഭക്കു മുമ്പിൽ നടത്തിയ പ്രകടനവും ധർണ്ണയും പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ ഹംസ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ഭാരവാഹികളായ സേവ്യർ താ യങ്കേരി, പി.കെ.അബ്ദുൾ റഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നൗഷാദ് പച്ചച്ചി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ജലീൽ, മണ്ഡലം പ്രസിഡൻറുമാരായ എം.ഒ.വർഗീസ്, ഷാജിവാഴക്കാലഎം.എസ് അവനിൽകുമാർ എന്നിവർ പ്രസംഗിച്ചു.