കൊച്ചി :പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണ മാതൃകയെ കുറിച്ച് 18 ,19 തിയതികളിൽ ഡൽഹിയിൽ നടക്കുന്ന ഏഴാമത് ഏഷ്യാ പസഫിക് ഹൗസിംഗ് ഫോറം ചർച്ച ചെയ്യും. വ്യവസായ പ്രമുഖർ, നയരൂപീകരണ വിദ്ഗദ്ധർ, നഗരാസൂത്രകർ, വാസ്തു ശില്പികൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, സന്നദ്ധസംഘടനകൾ, ഭവനവായ്പ നൽകുന്ന കമ്പനികൾ, ഗവേഷകർ തുടങ്ങി 400 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്ന് എം .എൽ .എമാരായ വി .ഡി. സതീശനും അൻവർ സാദത്തും പങ്കെടുക്കുന്നുണ്ട്. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ.