car-thottilekku-marinju-
തോട്ടിലേയ്ക്ക് മറിഞ്ഞ കാർ.

പറവൂർ: ചേന്ദമംഗലം ചാലിപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു. യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാത്രിയാണ് അപകടം. കൊടുംവളവിൽ ദിശ തെറ്റിയാണ് അപകടമുണ്ടായത്. വിലകൂടിയ ആഡംബര കാർ തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണു. എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോയ മേത്തല സ്വദേശി നസീറാണ് കാറിലുണ്ടായിരുന്നത്. കാർ മുങ്ങുന്നതിനിടെ ഇയാൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ കരയിലേക്കു കയറ്റി. ക്രെയിൻ കൊണ്ടുവന്നാണു കാർ ഉയർത്തിയത്. വാഹനത്തിൽ കൂടുതൽ ആളുകളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടം നടന്ന പ്രദേശത്തു മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. വഴിവിളക്കുകളുടെ അഭാവമുണ്ട്. അപകടസൂചന നൽകുന്ന ദിശാബോർഡുകളില്ല. തോടിന്റെ അരികുകൾ കാടുപിടിച്ചു കിടക്കുന്നു. വാഹനങ്ങൾ തോട്ടിലേക്ക് മറിയാതിരിക്കാൻ സംവിധാനങ്ങളില്ല.