ksktu
കെ.എസ്.കെ.ടി.യു മാറാടി വില്ലേജ് സമ്മേളനം എം. കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു മാറാടി വില്ലേജ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ലീലവിജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.എൻ. മോഹൻ, എം.പി. ലാൽ, എം.എൻ. മുരളി, മാറാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വൈ. മനോജ്, ടി.ആർ. വൈശാഖ്, വിജയ് കെ ബേബി, എൻ.ജി. പ്രഭാവതി, വി.എം. ഏലിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ലീലവിജയൻ (പ്രസിഡന്റ്), വി.പി. മാത്യൂസ്, സുമ ഗോപി (വൈസ് പ്രസിഡന്റുമാർ), സി.എൻ. രാജപ്പൻ (സെക്രട്ടറി), പി.എം. ജോയി, പ്രമോദ് മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.എസ്. മുരളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.